പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

By Trainee Reporter, Malabar News
pocso
Representational Image
Ajwa Travels

കൽപ്പറ്റ: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്‌റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്‌ഞാന (38) എന്നിവരാണ് അറസ്‌റ്റിലായത്‌.

പീഡനത്തിന് ഒത്താശ ചെയ്‌ത്‌ നൽകിയതിനാണ് സുജ്‌ഞാനയ്‌ക്കെതിരെ കേസ് ചുമത്തിയത്. കഴിഞ്ഞയാഴ്‌ച കൽപ്പറ്റ പോക്‌സോ കോടതിയിൽ കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മുതൽ പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. പരാതിപ്പെട്ടാൽ ഫോണിൽ പകർത്തിയ നഗ്‌നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Most Read| സർക്കാരിന് ആശ്വാസം; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE