കൊയിലാണ്ടി: ബാഫഖി കുടുംബത്തിലെ കാരണവരും മർകസ് പ്രസിഡണ്ടും സമസ്‌ത ഉപാധ്യക്ഷനുമായ സയ്യിദലി ബാഫഖി തങ്ങളെ (Sayyid Ali Bafaqi Thangal) സുന്നി സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തിൽ ജൻമനാടായ കൊയിലാണ്ടിയിൽ ആദരിച്ചു.
സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കാളികളായി. മതസാമൂഹിക രാഷ്‌ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ ആദരവ് സമ്മേളനത്തിന് നേതൃത്വം നൽകി.
സയ്യിദലി ബാഫഖി തങ്ങളുടെ വീടായ മുബാറക് മൻസിലിൽ നിന്ന് സാദാത്തുക്കളുടെ നേതൃത്വത്തിൽ കോയ കാപ്പാടിന്റെയും സംഘത്തിന്റെയും ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലേക്ക് തങ്ങളെ ആനയിച്ചത്. സ്‌പീക്കർ എഎൻ ശംസീർ ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
കെകെ അഹമ്മദ് കുട്ടി മുസ്‍ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകിയ സമ്മേളനത്തിൽ കർണാടക സ്‌പീക്കർ യുടി ഖാദർ മുഖ്യാതിഥിയായി. ഇബ്‌റാഹിം ഖലീലുൽ ബുഖാരി, സയ്യിദ് താഹാ തങ്ങൾ സഖാഫി, ഡോ. എപി അബ്‌ദുൽ ഹക്കീം അസ്ഹരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സയ്യിദ് അബ്‍ദുസ്വബൂർ തങ്ങൾ അവേലം, വിപിഎം ഫൈസി വില്യാപള്ളി, ടികെ മുഹമ്മദ് കുട്ടി മുസ്‍ലിയാർ, അബൂ ഹനീഫൽ ഫൈസി തെന്നല, ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
MOST READ | വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു