ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം
കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന്...
കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം
കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളില്‍ ആര് ഭരിക്കുമെന്ന് സ്വതന്ത്രർ തീരുമാനിക്കും.
ജില്ലാ പഞ്ചായത്തില്‍ സ്വതന്ത്രനുള്‍പ്പെടെ 8 ഡിവിഷനില്‍ ജയം...
ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ സ്‌ഥാനാർഥിക്ക് മിന്നുന്ന വിജയം
വഴിക്കടവ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്‌ഥാനാർഥിയായ സി സുധീഷിന് മിന്നും വിജയം. വഴിക്കടവ് ബ്ളോക്ക് ഡിവിഷനിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായാണ് സുധീഷ് മൽസരിച്ചത്.
എസ്‌ടി ജനറൽ വാർഡായതോടെ...
മലപ്പുറത്ത് വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച സ്‌ഥാനാർഥിക്ക് വിജയം
മലപ്പുറം : മലപ്പുറം ജില്ലയിൽ നിന്നും മൽസരിച്ച് വോട്ടെണ്ണലിന്റെ തലേ ദിവസം മരിച്ച സ്‌ഥാനാർഥി തിരഞ്ഞെടുപ്പിൽ വിജയം നേടി. ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡ് പാറശ്ശേരി വെസ്‌റ്റിൽ നിന്നും എൽഡിഎഫ്...
ചാലിയാര്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്; പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി
മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ വിജയം യുഡിഎഫിന്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന് ആണെങ്കിലും ഇവിടെ പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായിരിക്കും. പട്ടിക വര്‍ഗ വിഭാഗത്തിന് പ്രസിഡണ്ട് സ്‌ഥാനം സംവരണം ചെയ്‌തതിനാലാണ് പഞ്ചായത്തില്‍ ഇങ്ങനെയൊരു കൗതുകകരമായ...
കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം
കോഴിക്കോട്: ജില്ലയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊയിലാണ്ടിയില്‍ ആഹ്‌ളാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ 21 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം, ബിജെപി...
രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം
കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....
കതിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തന്നെ; മുഴുവന്‍ സീറ്റും നേടി മിന്നും ജയം
തലശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയം നേടി. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്തായ കതിരൂറിലെ 18ല്‍ 18 സീറ്റും ഇത്തവണയും എല്‍ഡിഎഫ് നേടി.
സിപിഐഎം...







































