രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മുഹമ്മദ്...
നോർത്ത് സോണിൽ ഇന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: രണ്ടുദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്‌ച കെഎസ്ആർടിസി നോർത്ത് സോണിൽ നിന്ന് സർവീസ് നടത്തുക 650 ബസുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ ലോക്ക്ഡൗൺ...
കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം
തലശ്ശേരി: കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം ഒരുക്കുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള പഴയ കെട്ടിടങ്ങളിലൊന്ന് നവീകരിച്ചാണ് സൗകര്യമൊരുക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട് കെട്ടിടം...
കേന്ദ്ര നയങ്ങൾക്കെതിരെ എസ്‌എസ്‌എഫ്; ‘രാജ്യം ബഹളം വെക്കുന്നു’ സമരം ശ്രദ്ധേയം
മലപ്പുറം: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീർഷകത്തിൽ എസ്‌എസ്‌എഫ് സമരദിനമാചരിച്ചു.
'ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം അതുകൂടി...
ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര്‍ സയിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
ഇന്ന് രാവിലെ...
കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്.
വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...
കരിപ്പൂരിൽ വൻ സ്വർണവേട്ട; ഏഴര കിലോ സ്വർണവുമായി അഞ്ച് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ശരീരത്തിലും ടേബിൾഫാൻ...
ആലക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ്...







































