കേന്ദ്ര നയങ്ങൾക്കെതിരെ എസ്‌എസ്‌എഫ്; ‘രാജ്യം ബഹളം വെക്കുന്നു’ സമരം ശ്രദ്ധേയം

By Desk Reporter, Malabar News
SSF against central policies; The strike is notable
Ajwa Travels

മലപ്പുറം: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ രാജ്യം ബഹളം വെക്കുന്നു എന്ന ശീർഷകത്തിൽ എസ്‌എസ്‌എഫ് സമരദിനമാചരിച്ചു.

ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം അതുകൂടി വിൽക്കപ്പെടും മുമ്പ് പ്രതികരിച്ച് തുടങ്ങണം സമരനേതൃത്വം ആവശ്യപ്പെട്ടു. ഞായറാഴ്‌ച രാവിലെ മുതൽ വൈകീട്ട് വരെ സംസ്‌ഥാനമാകെ നീണ്ടുനിന്ന സമരത്തിൽ അനേകായിരം പേർ പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു.

രാവിലെ 11 മണി മുതൽ 12 മണി വരെ മലപ്പുറം വെസ്‌റ്റ് ജില്ലയിലെ പ്രവർത്തകരും ഉച്ചക്ക് 12 മുതൽ 1 മണി വരെ മലപ്പുറം ഈസ്‌റ്റ്‌ ജില്ലയിലെ പ്രവർത്തകരുമാണ് മലപ്പുറത്ത് പങ്കാളികളായത്. തിരഞ്ഞടുക്കപ്പെട്ട ആയിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളിൽ നിന്ന് ഭാരവാഹികളും പ്രവർത്തകരും ഉൾപ്പടെ അരലക്ഷം വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തതായി സംഘടനാ നേതൃത്വം അറിയിച്ചു.

Most Read: ഐഷയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു, ലക്ഷദ്വീപ് വിടരുതെന്ന് നിർദ്ദേശം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE