തിരുവനന്തപുരം: സംസ്‌ഥാനത്തെ എബോള ഭീതി ഒഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഇവരെ ഡിസ്‌ചാർജ് ചെയ്‌തു.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് യുവതി കേരളത്തിലെത്തിയത്. പനിയും കടുത്ത ഛർദിയെയും തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിൽസ തേടുകയായിരുന്നു. സംശയങ്ങളെ തുടർന്ന് ആരോഗ്യവകുപ്പ് ഇടപെട്ട് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു യുവതി.
ഡിആർ കോംഗോയിലെയും ഉഗാണ്ടയിലെയും എംബോള വ്യാപനത്തിൽ നിരവധിപ്പേർക്കാണ് ജീവൻ നഷ്‌ടമായത്. പ്രത്യേക ചികിൽസയോ വാക്‌സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബൂൻസി ബുഗ്യോ ആണ് വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്.
Most Read| ഉടുമുണ്ടഴിച്ച് സ്‌ത്രീയുടെ നഗ്‌നത മറച്ച ഷാജി, ഇന്ന് മലയാളികളുടെ ഹീറോ





































