കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശി പിടിയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്‌ദുള്ളയാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 1514 ഗ്രാം സ്വർണം പിടികൂടി. എമർജൻസി...
ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ
പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം...
ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി കൊയിലാണ്ടി
കോഴിക്കോട്: ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കാതെ കൊയിലാണ്ടി. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഈ പ്രവൃത്തി പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരം ആയിട്ടില്ല.
കഴിഞ്ഞ രണ്ട്...
കോവിഡ് രൂക്ഷം; ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 മണി മുതൽ ബീച്ചിൽ നിന്നും ആളുകളെ പോലീസ് പൂർണമായും ഒഴിപ്പിച്ചു. രോഗവ്യാപനം നിലനിൽക്കുന്ന...
വാളയാർ ചെക്പോസ്‌റ്റിൽ പരിശോധന; കുഴൽപ്പണവും ലക്ഷങ്ങളുടെ മയക്കുമരുന്നും പിടികൂടി
വാളയാർ: തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം വീണ്ടും പാലക്കാടൻ അതിർത്തി വഴി കുഴൽപ്പണവും ലഹരിയും സംസ്‌ഥാനത്തേക്ക് ഒഴുകുന്നു. ചെക്പോസ്‌റ്റിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴൽപ്പണവും ലക്ഷങ്ങൾ വിലവരുന്ന...
വേനൽ കടുത്തു; ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ കാടിറങ്ങുന്നു
പാലക്കാട് : വേനൽ രൂക്ഷമായതോടെ കാട്ടിൽ നിന്നും ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ അട്ടപ്പാടിയിൽ കൃഷിയും ജനവാസവും വന്യ മൃഗങ്ങളുടെ ഭീഷണിയിലായി. നിലവിൽ ചുരം മുതൽ...
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗ ശേഷം വലിച്ചെറിഞ്ഞു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്‌ഥർ കൊറോണ പ്രതിരോധ സാധനങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സബ് കലക്‌ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്.
പിപിഇ കിറ്റ്, കൈയ്യുറകൾ, മാസ്‌ക്...
മമ്പറം ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു; ചെലവ് 90 ലക്ഷം
കൂത്തുപറമ്പ്: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു. മമ്പറം പഴയ പാലത്തിന് സമീപമാണ് 90 ലക്ഷം രൂപ ചെലവിൽ ടെർമിനൽ നിർമിക്കുന്നത്. നിലവിൽ പൈലിങ് ജോലികൾ...







































