തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്

By Syndicated , Malabar News
trinamool mp abhishek banarji
Ajwa Travels

ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺ​ഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്‌ച സിബിഐ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്. ഭീഷണിപ്പെടുത്തി തങ്ങളെ നിശബ്‌ദരാക്കാമെന്ന് കരുതേണ്ടെന്ന് സിബിഐ നോട്ടീസ് പ​ങ്കുവെച്ചുകൊണ്ട് അഭിഷേക് ബാനർജി പറഞ്ഞു.

‘ഞങ്ങൾക്ക് നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. എന്നിരുന്നാലും ​ഗൂഢാലോചനയിലൂടെ ഭീഷണിപ്പെടുത്താം എന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. പേടിപ്പിച്ച് നിർത്താൻ പറ്റുന്നവരല്ല ഞങ്ങൾ,’ അഭിഷേക് ബാനർജി പറഞ്ഞു.

കഴിഞ്ഞ ദിവസം അഭിഷേക് ബാനർജി നൽകിയ മാനനഷ്‌ടക്കേസിൽ പശ്‌ചിമ ബംഗാൾ എംപി-എംഎൽഎ കോടതി അമിത് ഷാക്കെതിരെ സമൻസ് അയച്ചിരുന്നു. ഫെബ്രുവരി 22ന് രാവിലെ പത്ത് മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.

2018 ഓഗസ്‌റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. ഇതിന്റെ തിരിച്ചടിയായാണ് സിബിഐ നോട്ടീസെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം.

Read also: റെക്കോർഡിലേക്ക് കുതിച്ച് ഉള്ളിവില; മഹാരാഷ്‌ട്രയിൽ 4,500 രൂപയായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE