സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ

By Trainee Reporter, Malabar News
exam_malabar news
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും.

പത്താം ക്‌ളാസ് പരീക്ഷകൾ മെയ് നാലിന് ആരംഭിച്ച് ജൂൺ 7ന് അവസാനിക്കും. പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ മേയ് 4 മുതൽ ജൂൺ 11 വരെയാണ് നടക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന വിഷയങ്ങളുടെ പരീക്ഷകൾക്ക് ഇടയിൽ പഠിക്കാനായി കൂടുതൽ ദിവസങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 15ഓടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE