യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: അസിസ്‌റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യതകൾക്കായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മെയ് രണ്ടാം തീയതി ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാലാണ് ഇക്കാര്യം അറിയിച്ചത്. മെയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 എന്നീ തീയതികളിലാണ് പരീക്ഷ നടക്കുക. ടെസ്‌റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാർച്ച് 2 വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഫീസടക്കാനുള്ള സമയം മാർച്ച് 3 വരെയുണ്ട്.

രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമുള്ള 2 ഷിഫ്‌റ്റുകളായാവും പരീക്ഷ നടത്തുക. 3 മണിക്കൂറാണ് പരീക്ഷയുടെ സമയം. ആകെ രണ്ട് പേപ്പറുകളാണ് ഈ കംപ്യൂട്ടറധിഷ്‌ഠിത പരീക്ഷക്ക് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിലേക്കുള്ള ലിങ്ക്: https://www.nta.ac.in/

Read also: നിപ്മറിന് 2.66 കോടി; ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള രാജ്യത്തെ മികച്ച സ്‌ഥാപനമാക്കുക ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE