പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

By Trainee Reporter, Malabar News
Malabarnews_pension
Representational image
Ajwa Travels

മാഹി: വ്യാപാരികള്‍, കടയുടമകള്‍, തെരുവോര കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ (എപിഎസ് പെന്‍ഷന്‍ പദ്ധതി) നിലവില്‍ വന്നു. 60 വയസു കഴിഞ്ഞാല്‍ കുറഞ്ഞത് 3000 രൂപ വീതം ഓരോ മാസവും ലഭിക്കും. മരണശേഷം, പങ്കാളിക്ക് 50 ശതമാനം കുടുംബ പെന്‍ഷനും ലഭിക്കും. എല്ലാ മാസവും വരിക്കാര്‍ ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം. നമ്മള്‍ അടക്കുന്ന തുകയുടെ 50 ശതമാനം സര്‍ക്കാരും ബാങ്കില്‍ നിക്ഷേപിക്കും.

Read also: നാലാം ക്ലാസുകാരിയുടെ ചികിത്സാ ചെലവ്; പുസ്‌തകം വിറ്റ് പണം സ്വരൂപിച്ച് അധ്യാപിക

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ആണ് പെന്‍ഷന്‍ ഫണ്ട് നിയന്ത്രിക്കുന്നത്. അക്ഷയ സെന്റര്‍ വഴി പെന്‍ഷന്‍ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് മാഹി മുനിസിപ്പല്‍ കമ്മീഷണര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE