കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു; കോടിയേരി ബാലകൃഷ്‌ണൻ

By Staff Reporter, Malabar News
Rule as long as there is a majority; Kodiyeri
Ajwa Travels

എറണാകുളം: കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിൽ സംസ്‌ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്ന നിലയാണ് ഇപ്പോഴുള്ളത്.

നേരത്തെ അംഗീകരിച്ച പദ്ധതികൾ പോലും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ശബരിമല വിമാനത്താവളവും കെ-റെയിലും ഇതിന് ഉദാഹരണമാണ്. പ്രഖ്യാപിച്ചത് പോലും കേരളത്തിന് നൽകുന്നില്ല എന്നതാണ് നിലവിലെ അവസ്‌ഥ.

റെയിൽ കോച്ച് ഫാക്‌ടറിയുടെ കാര്യം ഇതിന് മറ്റൊരു ഉദാഹരണമാണ്. സംസ്‌ഥാനത്തോടുള്ള ഈ നയം തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം മുൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗം പിഎൻ ബാലകൃഷ്‌ണൻ പാർട്ടി വിട്ടതിനെപ്പറ്റി അറിയില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്.

Read Also: കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക് ദ്രോഹമനസ്; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE