കോവിഡ് സ്‌ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും; 10 ജില്ലകൾ സന്ദർശിക്കും

By Desk Reporter, Malabar News
Covid-Spread in Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും. എൻസിഡിസി ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സംഘമാണ് എത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള 10 ജില്ലകളിൽ സംഘം സന്ദർശനം നടത്തും.

കൊല്ലം, ആലപ്പുഴ ജില്ലകൾ നാളെ സന്ദർശിക്കും. ഞായറാഴ്‌ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്‌ഥിതി വിലയിരുത്തും. തിങ്കളാഴ്‌ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്‌ഥരുമായും കൂടിക്കാഴ്‌ച നടത്തും. തുടർന്ന് വിദഗ്‌ധ സംഘം കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കും.

രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ അൻപത് ശതമാനത്തിലധികം കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം പിടിച്ചുനിർത്താനുള്ള സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനാണ് കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്.

Most Read:  കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും; കേന്ദ്ര സഹായം ഉടൻ ലഭിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE