അഞ്ച് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിർദേശം

By News Desk, Malabar News
Ajwa Travels

ഡെൽഹി: ഒരിടവേളക്ക് ശേഷം വീണ്ടും ചില സംസ്‌ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ പതിവായ വര്‍ധന രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ കണക്കുകളുടെ അടിസ്‌ഥാനത്തില്‍ അഞ്ച് സംസ്‌ഥാനങ്ങളിലെയും കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.

മാസ്‌ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍ എന്നീ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുതലാണെന്നതിനാലും ഇവരിലൂടെയാണ് രോഗം ഏറെയും പടരുന്നത് എന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായും ഒഴിവാക്കണെമന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

ഇപ്പോഴുള്ള അശ്രദ്ധ വരുംദിവസങ്ങളില്‍ സാഹചര്യം മോശമാക്കിയേക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. പ്രായമായവര്‍ കഴിവതും വീട്ടില്‍ തന്നെ തുടരുക. പ്രായായവര്‍ വീട്ടിലുണ്ടെങ്കില്‍ ചെറുപ്പക്കാരും പുറത്തുപോകുമ്പോള്‍ കരുതലെടുക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷനിലേക്ക് മാറുക.

അനാവശ്യമായ ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക. തിരക്കുള്ള ഇടങ്ങളിൽ സന്ദര്‍ശനവും ഒഴിവാക്കുക. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ സാനിറ്റൈസര്‍, മാസ്‌ക്, ഗ്‌ളൗസ് എന്നിവ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക. ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കാനുള്ളത്.

Kerala News: നടൻ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE