വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണം; മുന്നേറ്റ യാത്രയിൽ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ

By Desk Reporter, Malabar News
Prof K Alikutty Musliyar_SKSSF Munnetta Yathra
ചടങ്ങിൽ സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: രാജ്യത്തെ പൗരൻമാർ നേരിടുന്ന വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണമെന്നും സാമൂഹിക ജീവിതത്തിൽ സർവർക്കും ശാന്തിയും സമാധാനവും ഉണ്ടാകാൻ എല്ലാവരും പരിശ്രമിക്കണമെന്നും സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ.

എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് പെരിന്തൽമണ്ണയിൽ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം വിജയം വരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലും മുന്നേറ്റ യാത്രക്ക് സ്വീകരണം നൽകി. പെരിന്തൽമണ്ണയിലെ സ്വീകരണ സമ്മേളനത്തിൽ കെപിഎ മജീദ്, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവർ പങ്കെടുത്തു.

മലപ്പുറത്ത് നടന്ന സ്വീകരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, എംടി അബ്‌ദുല്ല മുസ്‌ലിയാർ, സമസ്‌ത മുശാവറ അംഗം കെ ഹൈദർ ഫൈസി, പികെ കുഞ്ഞാലിക്കുട്ടി എംപി, പി ഉബൈദുല്ല എംഎൽഎ , എപി അനിൽകുമാർ എംഎൽഎ എന്നിവർ പങ്കെടുത്തു.

കൊണ്ടോട്ടിയിലെ സ്വീകരണം സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു. സമസ്‌ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഇടി മുഹമ്മദ് ബഷീർ എം പി, ടിവി ഇബ്രാഹിം എംഎൽഎ, ടി സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

മഞ്ചേരിയിൽ നടന്ന സ്വീകരണം അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു. സമസ്‌ത മുശാവറ അംഗം ഒടി മൂസ മുസ്‌ലിയാർ, എം ഉമ്മർ എംഎൽഎ, പികെ ബഷീർ എംഎൽഎ എന്നിവർ പങ്കെടുത്തു.

നിലമ്പൂരിൽ നടന്ന സ്വീകരണം സമസ്‌ത മുശാവറ അംഗം വാക്കോട് മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു. പിവി അബ്‌ദുൽ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എന്നിവർ പങ്കെടുത്തു.

സ്വീകരണ പരിപാടികളിൽ ജാഥ ക്യാപ്റ്റൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജാഥ അംഗങ്ങളായ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒപിഎം അശ്‌റഫ്, ടി പി സുബൈര്‍ മാസ്‌റ്റർ, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മാസ്‌റ്റർ മുട്ടില്‍, ശഹീർ ദേശമംഗലം, സുലൈമാൻ ഉഗ്രപുരം, സുറൂർ പാപിനിശ്ശേരി, സലാം ഫറോക്ക്, ഷുഹൈബ് നിസാമി, ശഹീർ പാപ്പിനിശ്ശേരി, ബഷീർ അസ്അദി എന്നിവരും പങ്കെടുത്തു.

Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE