ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ അട്ടിമറിച്ച് ലെപ്‌സിഗ്, വമ്പൻമാർക്ക് ജയം

By News Bureau, Malabar News
Champions League_
Ajwa Travels

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പൻമാർക്ക് ജയം. ലിവർപൂൾ, അത്‍ലറ്റികോ മാഡ്രിഡ്, മാഞ്ചസ്‌റ്റർ സിറ്റി, റയൽ മാഡ്രിഡ്, പിഎസ്‌ജി ക്ളബുകൾ പ്രീക്വാർട്ടറില്‍ കടന്നു.

ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ പോരില്‍ നിന്നാണ് അത്‍ലറ്റികോയുടെ വരവ്. പോർട്ടോയെ മൂന്ന് ഗോളുകള്‍ക്ക് തച്ചുടപ്പോള്‍ ലിവർപൂളിന് മുന്നില്‍ എസി മിലാന്റെ കീഴടങ്ങലും അത്‍ലറ്റികോക്ക് ഗുണമായി.

ഗ്രൂപ്പ് എയില്‍ നിന്ന് മാഞ്ചസ്‌റ്റർ സിറ്റിയും പിഎസ്‌ജിയും അടുത്തഘട്ട അങ്കത്തിന്റെ തയ്യാറെടുപ്പിലാണ്. അവസാന മൽസരത്തില്‍ സിറ്റി ലെപ്‌സിഗിനോട് അട്ടിമറി തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ലെപ്‌സിഗ് മാഞ്ചസ്‌റ്റർ സിറ്റിയെ തകർത്തത്. അതേസമയം പിഎസ്‌ജിക്കായി മെസിയും എംബാപയും കളം നിറഞ്ഞാടി.

ഗ്രൂപ്പ് ഡിയില്‍ നിന്ന് റയല്‍ മാഡ്രിഡും ഇന്റർ മിലാനും അടുത്ത റൗണ്ടിലെത്തി. മറ്റൊരു ഗ്രൂപ്പില്‍ നിന്ന് അയാക്‌സും സ്‌പോർട്ടിംഗും പ്രീക്വാര്‍ട്ടർ ടിക്കറ്റുറപ്പിച്ചു.

Most Read: കേന്ദ്ര നിർദ്ദേശങ്ങളിൽ വ്യക്‌തതയില്ല, സമരം തുടരും; രാകേഷ് ടിക്കായത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE