ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

By News Desk, Malabar News
MALABARNEWS-IBRAHIM
VK Ibrahim Kunju
Ajwa Travels

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. കൂടുതൽ സാവകാശം വേണമെന്ന് ഇഡിയെ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും വിളിച്ചിരുന്നു.

അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നും ഹരജിയിൽ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹരജിക്കാരൻ ആരോപിച്ചിട്ടുണ്ട്.

കള്ളപ്പണക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇക്കഴിഞ്ഞ 16ന് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. ഇതിനിടയിലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ തീർപ്പ് ഉണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്‌റ്റേ ചെയ്യണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ; ഡിജിപിക്കും വിജിലൻസിനും ഇഡിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE