ശബരിമല: കൂടുതല്‍ ഭക്‌തരുടെ പ്രവേശനം പരിഗണിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നൽകി

By Team Member, Malabar News
Malabarneews_chennithala
Representational image
Ajwa Travels

തിരുവനന്തപുരം : ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന ഭക്‌തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കണമെന്നാണ് ചെന്നിത്തല കത്തില്‍ വ്യക്‌തമാക്കിയിരിക്കുന്നത്.

ശബരിമലയില്‍ കൂടുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച ചെയ്‌ത് കൂടുതല്‍ സാധ്യതകള്‍ തുറക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അല്ലാത്തപക്ഷം ഇത്തവണ ശബരിമലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് മൂലം വലിയ സാമ്പത്തിക നഷ്‌ടമാണ് ഇത്തവണ ശബരിമലയില്‍ ഉണ്ടായിരിക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.

കൂടാതെ ശബരിമലയില്‍ ഉണ്ടായ വരുമാനം നഷ്‌ടം പരിഹരിക്കാനായി ബോര്‍ഡിനെ സാമ്പത്തികമായി സഹായിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ പ്രതിദിനം 1000 പേര്‍ക്കും വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ് ശബരിമലയില്‍ പ്രവേശനം നല്‍കുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് മൂലം പ്രതിദിനം മൂന്നരക്കോടിയോളം രൂപ വരുമാനം ഉണ്ടായിരുന്ന സ്‌ഥാനത്ത് ഇപ്പോള്‍ പത്ത് ലക്ഷത്തില്‍ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നത്.

Read also : വികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE