ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ

By Staff Reporter, Malabar News
ramesh chennithala-aiswarya kerala yathra
Ajwa Travels

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. തണ്ണീര്‍മുക്കത്ത് വച്ച് വൈകിട്ട് മൂന്ന് മണിക്ക് ഐശ്യര്യ കേരള യാത്രയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇതിന് ശേഷം വൈകിട്ട് നാല് മണിക്ക് തുറവൂരിലാണ് ആദ്യ പൊതു പരിപാടി.

ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളുടെ സ്വീകരണ പരിപാടികളില്‍ ജാഥ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തല പങ്കെടുക്കും. 16ന് വൈകിട്ട് ആറു മണിക്ക് കായംകുളത്ത് വച്ചാണ് ജില്ലയിലെ പര്യടനത്തിന്റെ സമാപനം. ജില്ലയിലെ വിവിധ സ്വീകരണ പരിപാടികളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read Also: ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ്‌ മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE