ലോട്ടറി തൊഴിലാളികൾക്ക് ഓണം ഉൽസവ ബത്ത വർധിപ്പിച്ചു

കേരള സംസ്‌ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉൽസവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയുമാണ് അനുവദിച്ചത്.

By Senior Reporter, Malabar News
CM VD Satheesan- Kerala Assembly Session
(Image Courtesy: VD Satheesan FB Page)

തിരുവനന്തപുരം: പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്‌ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉൽസവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയുമാണ് അനുവദിച്ചത്.

മുന്‍ വര്‍ഷത്തേക്കാള്‍ 1000 രൂപ വീതമാണ് ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത്തവണ വര്‍ധിപ്പിച്ച് നല്‍കിയത്. ഇതിനായി 26,47,11,250 രൂപ അനുവദിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരേ പോലെ തുക വര്‍ധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 26,980 സജീവ അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE