തായ്‌വാൻ വിഷയത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകി ചൈന

By Staff Reporter, Malabar News
usa-china-report
Ajwa Travels

ടോക്യോ: തായ്‌വാന്‍ വിഷയത്തില്‍ ഇടപെടുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന. അമേരിക്കയുടേത് തീക്കളിയാണെന്നും സ്വയം പൊള്ളലേല്‍ക്കുമെന്നും തായ്‌വാനിലെ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കി. തായ്‌വാനെ സംരക്ഷിക്കാന്‍ സൈനികമായ ഇടപെടല്‍ നടത്താന്‍ പോലും തയ്യാറാണെന്ന ബൈഡന്റെ പ്രസ്‌താവനയാണ് ചൈനയെ ചൊടിപ്പിച്ചത്.

തായ്‌വാനെ പ്രതിരോധിക്കാനായി സൈനിക ഇടപെടല്‍ നടത്താന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു ബൈഡന്റെ മറുപടി. സൈനിക ഇടപെടല്‍ നടത്തുമെന്നും തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്‌ഞാബദ്ധമാണെന്നും ബൈഡന്‍ വ്യക്‌തമാക്കി.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മുൻപ് സ്‌ഥാപിതമായ തത്ത്വങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏതെങ്കിലും പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ വക്‌താവ് ആവശ്യപ്പെട്ടു. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാന്‍ പ്രധാനമന്ത്രിയുമായി ബൈഡന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബൈഡന്‍ ചൈനക്കെതിരെ ആഞ്ഞടിച്ചത്.

Read Also: ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം; കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE