കാൽനടയായി വോട്ട് രേഖപ്പെടുത്താൻ എത്തി ചിയാൻ വിക്രം

By Team Member, Malabar News
vikram
Ajwa Travels

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി തമിഴ് താരം ചിയാൻ വിക്രം. വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് നടന്നാണ് താരം എത്തിയത്. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് കാൽനടയായി പോളിംഗ് ബൂത്തിൽ എത്തിയതെന്നാണ് വിലയിരുത്തുന്നത്. നേരത്തെ തമിഴ് താരം വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതും മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് സൈക്കിളിൽ എത്തിയ വിജയ് വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ സിനിമ താരവും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് രജനികാന്ത്, അജിത്, ശാലിനി, സൂര്യ, ശ്രുതി ഹാസൻ, നടനും സ്‌ഥാനാർഥിയുമായ ഉദയനിധി സ്‌റ്റാലിൻ തുടങ്ങിയ താരങ്ങളും തങ്ങളുടെ സമ്മതിദാന അവകാശം ഇതിനോടകം തന്നെ രേഖപ്പെടുത്തി.

Read also : പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE