സംസ്‌ഥാനത്ത്‌ വീണ്ടും കോളറ സ്‌ഥിരീകരിച്ചു; പ്രത്യേകം ശ്രദ്ധ വേണം

നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്‌റ്റലിലെ പത്ത് വയസുകാരനായ കുട്ടിക്കാണ് കോളറ സ്‌ഥിരീകരിച്ചത്‌.

By Trainee Reporter, Malabar News
Presence of cholera in wayanad
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോളറ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്‌റ്റലിലെ പത്ത് വയസുകാരനായ കുട്ടിക്കാണ് കോളറ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ ഹോസ്‌റ്റലിലെ 26-കാരനായ യുവാവ് മരിച്ചിരുന്നു. എന്നാൽ, യുവാവിന്റെ സ്രവ സാമ്പിൾ ഉൾപ്പടെ പരിശോധിക്കാനിരുന്നില്ല.

പത്ത് വയസുകാരന് കോളറ സ്‌ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്‌ഥിരീകരിച്ച പത്ത് വയസുകാരന്റെ ആരോഗ്യനില തൃപ്‌തികരമാണ്. കാരുണ്യ ഹോസ്‌റ്റലിലെ പത്തുപേർ രോഗലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

സംസ്‌ഥാനത്ത്‌ ആറുമാസത്തിനിടെ ഒമ്പത് പേർക്ക് കോളറ സ്‌ഥിരീകരിച്ചിട്ടുണ്ട്. 2017ലാണ് അവസാനമായി സംസ്‌ഥാനത്ത്‌ കോളറ മരണം സ്‌ഥിരീകരിച്ചത്‌.

എന്താണ് കോളറ?

വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. ലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർ മുതൽ അഞ്ചുദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിർന്നവരെയും ബാധിക്കും.

ചികിൽസിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണംവരെ സംഭവിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അണുബാധയ്‌ക്ക്‌ ശേഷം 1-10 ദിവസത്തേക്ക് ബാക്‌ടീരിയകൾ അവരുടെ മലത്തിൽ കാണപ്പെടുന്നു.

രോഗലക്ഷണങ്ങൾ

രോഗം പിടിപെട്ടാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാവുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്‌ടത്തിന് കാരണമാവുകയും ചെയ്യും.

ഓക്കാനം, ഛർദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം ഉണ്ടാവുകയും ചെയ്യും. പത്ത് ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജലീകരണത്തെ സൂചിപ്പിക്കുന്നു. ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്‌ത സമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

ഇവ പ്രത്യേകം ശ്രദ്ധിക്കുക

1. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.

2. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങളിൽ ശുചിയായി സൂക്ഷിക്കുക

3. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക

4. കഴിവതും പച്ചക്കറികൾ പാകം ചെയ്‌ത്‌ കഴിക്കുക.

5. ശുചിമുറികൾ ഇടയ്‌ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.

Most Read| കത്വ ഭീകരാക്രമണം; പിന്നിൽ അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE