പൗരാവകാശങ്ങൾ വീണ്ടെടുക്കണം; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

By Desk Reporter, Malabar News
Ajwa Travels

മഞ്ചേരി: രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ ഹനിക്കാൻ ഭരണകൂടങ്ങൾ തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയുടെ മഞ്ചേരിയിലെ സ്വീകരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

അഡ്വ. എം ഉമ്മർ എംഎൽഎ, പികെ ബഷീർ എംഎൽഎ, കെഎ റഹ്‌മാൻ ഫൈസി, അഡ്വ. യുഎ ലത്തീഫ്, അഡ്വ. വിവി പ്രകാശ്, പികെ മുബശ്ശിർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഡോ. ഹാരിസ് ഹുദവി കുറ്റിപ്പുറം, അബ്‌ദുല്ല മുജ്‌തബ ഫൈസി ആനക്കര, അനസ് മാസ്‌റ്റർ അത്താണിക്കൽ, എംപിഎം ഇസ്ഹാഖ് കുരിക്കൾ, നിർമ്മാൻ മുഹമ്മദലി, എംപിഎം ശരീഫ് കുരിക്കൾ, ഹാഷിം തങ്ങൾ പയ്യനാട്, എപി ഉണ്ണികൃഷ്‌ണൻ, കണ്ണിയൻ അബൂബക്കർ, സിഎം കുട്ടി സഖാഫി, യാഷിഖ് തുറക്കൽ, ബാലത്തിൽ ബാപ്പു , മജീദ് ദാരിമി വളരാട്, കെടി അഷ്റഫ്, ടിപി ചെറിയാപ്പു കിടങ്ങഴി എന്നിവർ സംസാരിച്ചു.

ജാഥാ ക്യാപ്റ്റൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 17 ജാഥാ അംഗങ്ങളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ എംപി മുഹമ്മദ് മുസ്‌ലിയാർ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഒടി മൂസ മുസ്‌ലിയാർ പ്രാർഥന നിർവഹിച്ച ചടങ്ങിൽ സിടി ജലീൽ മാസ്‌റ്റർ പട്ടർകുളം സ്വാഗതവും അബ്‌ദുസലീം യമാനി കാഞ്ഞിരം നന്ദിയും പറഞ്ഞു.

Most Read: 50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; മൃതദേഹം വീട്ടിലെത്തിച്ചത് ക്ഷേത്ര പുരോഹിതൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE