ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പശ്‌ചിമ ബംഗാളിൽ സംഘർഷമുണ്ടായത്.

ഈ രീതിയിലുള്ള രാഷ്‌ട്രീയമാണ് തൃണമൂൽ കോൺഗ്രസ് പിന്തുടരുന്നതെങ്കിൽ അതേഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് ബിജെപി നേതാവ് ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാർഷിക ദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി നടത്തുന്ന ബംഗാൾ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രധാന്യം ഏറെയാണ്.

Read also: ട്രാക്‌ടർ റാലി; പോലീസ് സന്നാഹം ശക്‌തമാക്കി തടയാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE