ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

By Staff Reporter, Malabar News
terrorist-attack-jammu kashmir
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒക്കെ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ട ഇരുവരും പ്രദേശവാസികളാണ്. എന്നാൽ ഇവർ ഏറെക്കാലമായി ലഷ്‌കറുമായി സഹകരിച്ചു വരുന്നവരാണെന്ന് കശ്‌മീര്‍ പോലീസ് ഇൻസ്‌പെക്‌ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ബിജെപിക്ക്‌ എതിരായ കൂട്ടായ്‌മ നയിക്കാൻ രാഹുൽ അല്ലാതെ മറ്റാരുണ്ട്; കാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE