ബിജെപിക്ക്‌ എതിരായ കൂട്ടായ്‌മ നയിക്കാൻ രാഹുൽ അല്ലാതെ മറ്റാരുണ്ട്; കാനം

By Staff Reporter, Malabar News
kanam-rajendran-rahul-gandhi
Ajwa Travels

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്‌ട്രീയ ബദലായി കോൺഗ്രസിനെ ഉയർത്തി കാട്ടുന്നതിനെ ചൊല്ലി ഇടതുപക്ഷത്ത് സിപിഎം-സിപിഐ പരസ്യപോര്. സിപിഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാദങ്ങളെ പരസ്യമായി തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി.

ദേശീയ തലത്തിലെ കോൺഗ്രസിനോടുള്ള നിലപാട് കേരളത്തിൽ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സർക്കാരിനെ പിന്തുണക്കുമ്പോഴും 2004ൽ കേരളത്തിൽ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാൻ രാഷ്‌ട്രീയ പാർട്ടികളുടെ വിപുലമായ കൂട്ടായ്‌മ വേണം. കോൺഗ്രസിനെ അതിൽ നിന്ന് മാറ്റി നിർത്താനാകില്ല. രാഹുൽ ഗാന്ധിയല്ലാതെ പ്രതിപക്ഷ കൂട്ടായ്‌മയെ നയിക്കാൻ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോ എന്നും കാനം ചോദിച്ചു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്‌താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിനെ കാനം രാജേന്ദ്രൻ പിന്തുണയ്‌ക്കുകയും, സിപിഐ നിലപാടാണ് ബിനോയ് വിശ്വം അറിയിച്ചതെന്ന് മുഖപത്രമായ ജനയുഗം വ്യക്‌തമാക്കുകയും ചെയ്‌തതോടെ വിമർശിച്ച് കോടിയേരി രംഗത്തെത്തി.

കേരളത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമാകില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന് ഗുണകരമാകുകയേ ഉള്ളൂവെന്നും കോടിയേരി തുറന്നടിച്ചതോടെയാണ് വീണ്ടും കാനം പ്രതികരിച്ചത്.

Read Also: വിഡി സതീശന് കാര്യങ്ങൾ രാജാവിനോട് ചോദിച്ച് മനസിലാക്കാം; പരിഹാസവുമായി ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE