കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ ഉൽഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി

By News Desk, Malabar News
CM inaugurates Keezhoor Fisheries Station
Representational Image
Ajwa Travels

കീഴൂർ: മൽസ്യ മേഖലക്കും മൽസ്യ തൊഴിലാളികൾക്കും ഏറെ പ്രയോജനകരമാകുന്ന കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. മീൻപിടിത്തം ആദായകരമാക്കുന്നതിനും മൽസ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫിഷറീസ് സ്‌റ്റേഷനുകൾക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കീഴൂരിലേതിന് പുറമേ ആലപ്പുഴ തോട്ടപ്പള്ളി, തൃശ്ശൂർ അഴീക്കോട്, മലപ്പുറം പൊന്നാനി ഫിഷറീസ് സ്‌റ്റേഷനുകളും മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു. ശാസ്‌ത്രീയ മീൻപിടിത്തം ഉറപ്പാക്കുന്നതിനും മൽസ്യോൽപാദനം കൂട്ടുന്നതിനും ഒട്ടേറെ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി 2018-19ൽ സമുദ്ര മൽസ്യോൽപാദനം 6.09 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കാൻ കഴിഞ്ഞു- അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ സ്‌മിത ആർ നായർ റിപ്പോർട് അവതരിപ്പിച്ചു. തൊഴിലാളികൾക്കുള്ള ജിപിഎസ്. ഉപകരണങ്ങൾ മന്ത്രി സജി ചെറിയാൻ കൈമാറി.

Most Read: 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE