കൊച്ചി: പീഡനക്കേസ് പ്രതിയായ യുവാവിന് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയുമാണ് എറണാകുളം സിജെഎം കോടതി വിധിച്ചത്. എന്നാൽ, ശിക്ഷ കുറഞ്ഞെന്ന് ആരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരി.
ബെംഗളൂരുവിൽ മെഡിസിന് പഠിക്കുമ്പോൾ ചങ്ങനാശേരി സ്വദേശി പ്രശാന്ത് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. 2013ലായിരുന്നു കേസിനാസ്‌പദമായ സംഭവം. വനിതാ ഡോക്‌ടറുടെ പരാതിയിൽ ചങ്ങനാശേരി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. തുടർന്ന് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ബലാൽസംഗ കുറ്റം തെളിഞ്ഞതോടെ സിജെഎം കോടതി പ്രതിക്ക് തടവുശിക്ഷ വിധിക്കുകയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കേസിലെ മറ്റ് പ്രതികളെ വെറുതെ വിടുകയും ചെയ്‌തു. വിധി പരിശോധിച്ച് ശിക്ഷ വർധിപ്പിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Most Read: മൂവാറ്റുപുഴ ജപ്‌തി; ബാങ്ക് ജീവനക്കാരുടെ പണം വേണ്ടെന്ന് അജേഷ്