‘കെ- റെയിലിന് അന്തിമ അനുമതി ഉടൻ നൽകണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By Web Desk, Malabar News
Brahmapuram fire; Chief Minister to break silence - special statement in the House
Ajwa Travels

തിരുവനന്തപുരം: കെ- റെയിൽ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനക്കുമ്പോഴും തീരുമാനത്തിലുറച്ച് സംസ്‌ഥാന സര്‍ക്കാര്‍. പദ്ധതിക്ക് അന്തിമാനുമതി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്‌തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്‌ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും.

സംസ്‌ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Read Also: സംസ്‌ഥാനത്ത്‌ പോപ്പുലർ ഫ്രണ്ട്- എസ്‌ഡിപിഐ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്‌; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE