പെരുമാറ്റച്ചട്ടം കർശനമാക്കി കളക്‌ടർ; ചട്ട ലംഘനം നടത്തിയാൽ നടപടി

By Desk Reporter, Malabar News
Election
Ajwa Travels

വയനാട്: രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കളക്‌ടർ ഇക്കാര്യം പറഞ്ഞത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്‌ടർ പറഞ്ഞു.

പൊതുസ്‌ഥലങ്ങളിലെ രാഷ്‌ട്രീയ പരസ്യങ്ങൾ, ഹോർഡിങ്സ്, ബാനർ എന്നിവ ഉടൻ നീക്കം ചെയ്യണം. അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചു.

Malabar News:  ജില്ലയിൽ അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE