ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ കളക്‌ടറുടെ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’

By Staff Reporter, Malabar News
Sajith_Babu_IAS
കളക്‌ടർ ഡി സജിത് ബാബു
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ചു’മായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.

ഈ പാശ്‌ചാത്തലത്തിലാണ് ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിൽ ‘ഓക്‌സജിൻ സിലിണ്ടർ ചലഞ്ചു’മായി ജില്ലാ കളക്‌ടർ ഡി സജിത് ബാബു എത്തിയിരിക്കുന്നത്. ജില്ലയ്‌ക്ക് വേണ്ടി, വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ സംഭാവന ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അഭ്യർഥിച്ചു.

കളക്‌ടറുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

‘കാസർഗോഡിനായി ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’

നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്‌ക്ക് വേണ്ടി തേടുകയാണ്. സാമൂഹിക-സാംസ്‌കാരിക വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്‌ക്ക് വേണ്ടി സംഭാവന ചെയ്‌ത്‌ ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കാളികളാകണം എന്ന് അഭ്യർഥിക്കുന്നു.

Malabar News: ഹാർബറുകൾ അടച്ചതോടെ മൽസ്യ ലഭ്യത കുറഞ്ഞു; പൊള്ളുന്ന വിലയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE