ഹാർബറുകൾ അടച്ചതോടെ മൽസ്യ ലഭ്യത കുറഞ്ഞു; പൊള്ളുന്ന വിലയും

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഹാർബറുകൾ അടച്ചതോടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ മൽസ്യ ക്ഷാമം. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളാണ് അടച്ചത്. ഇതോടെ ഉള്ള മീനിന് പൊള്ളുന്ന വിലയും നൽകേണ്ട അവസ്‌ഥയായി.

രണ്ട് പ്രധാന ഹാർബറും അsച്ചതോടെ കൂടുതൽ ബോട്ടുകൾ വടകര ചോമ്പാലയിലും കണ്ണൂരിലും അടുപ്പിക്കുകയാണ്. കണ്ണൂരിൽ നിന്നും മംഗളൂരുവിൽ നിന്നും എത്തുന്ന മൽസ്യം വലിയ വിലകൊടുത്ത് വാങ്ങേണ്ട സ്‌ഥിതിയിലാണെന്ന് കച്ചവടക്കാർ പറയുന്നു.

ഒരാഴ്‌ചക്കിടെ എല്ലാ മൽസ്യങ്ങൾക്കും 25 മുതൽ 40 ശതമാനം വരെ വില കൂടി. അയക്കൂറ കിലോഗ്രാമിന് 900 മുതൽ 1200 രൂപ വരെയാണ് ഇപ്പോഴത്തെ വില. ആകോലി കിലോക്ക് 600 രൂപ മുതൽ 850 വരെയായി. ചെമ്മീൻ കിലോക്ക് 400 രൂപ മുതൽ 700 രൂപ വരെയും മത്തി കിലോക്ക് 250 രൂപയുമായി. അയല കിലോക്ക് 350 രൂപയായും ഉയർന്നു. ആവശ്യക്കാർ വർധിക്കുകയും അതിനനുസരിച്ച് ലഭ്യത ഇല്ലാതാകുകയും ചെയ്‌തതാണ്‌ മൽസ്യ വില വർധനക്ക് കാരണം.

Also Read:  ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE