വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു

By Trainee Reporter, Malabar News
college-student-stabbed
Ajwa Travels

തൃശൂർ: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സഹപാഠി ചേലൂർ സ്വദേശി ടെൽസനെ സംഘം നടുറോട്ടിൽ വെച്ച് കുത്തുകയായിരുന്നു.

കുത്തേറ്റ ടെൽസൺ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അതേസമയം, പ്രതികളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാറളം സ്വദേശിയായ സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർഥിനിയെ ശല്യം ചെയ്‌തത്‌. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് പ്രതികൾ ടെൽസനെ കുത്തിയത്.

ശേഷം പ്രതികൾ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മറ്റൊരു വാഹനവുമായി ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു. ഇതിനിടെയാണ് നാട്ടുകാർ എത്തി പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ടെൽസന്റെ വയറിലും നെഞ്ചിലുമായി നാല് കുത്തുകളേറ്റിട്ടുണ്ട്. നില ഗുരുതരമല്ല. ഇന്ന് രാവിലെ കോളേജിൽ വിദ്യാർഥികൾ എത്തുന്ന സമയത്താണ് സംഭവം നടന്നത്.

Most Read: ഹിജാബ്; അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE