സംസ്‌ഥാനത്തെ കോളേജുകൾ ഒക്‌ടോബറിൽ തുറക്കും; ഉത്തരവായി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടുത്ത മാസം മുതൽ തുറക്കും. നിബന്ധനകൾക്ക് വിധേയമായി ഒക്‌ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഉത്തരവായി.

5, 6 സെമസ്‌റ്റർ ബിരുദ ക്‌ളാസുകൾക്കും 3, 4 സെമസ്‌റ്റർ പിജി ക്‌ളാസുകൾക്കുമാണ് പ്രവർത്തന അനുമതി. പിജി ക്‌ളാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്‌ളാസുകൾ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ചും നടത്താവുന്നതാണ്.

ക്‌ളാസുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്‌റ്റിക്കൽ ക്‌ളാസുകൾക്കും പ്രാധാന്യം നൽകാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകണം ക്‌ളാസുകൾ പ്രവർത്തിക്കേണ്ടത്. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്‌ഥാപന അധികാരികൾ ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Also Read: മാനസ കൊലപാതകം; തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE