ട്രാൻസ്‌ജെൻഡർ സീറ്റ്; മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടാൻ ശുപാർശ

By News Desk, Malabar News

തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ശുപാർശ. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനാണ് ശുപാർശ ചെയ്‌തിരിക്കുന്നത്‌. നിലവിലെ കോഴ്‌സുകളുടെ സീറ്റ് വർധിപ്പിക്കണം. ഗവേഷണത്തിൽ എസ്‌സി, എസ്‌ടി സംവരണം ഉറപ്പാക്കണം, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷി വിദ്യാർഥികൾക്കും സീറ്റുകൾ വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്.

ജനസംഖ്യയിൽ 18- 23നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് പത്ത് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036ൽ ഇത് 75 ശതമാനമാക്കണം. എല്ലാ സർവകലാശാലകൾക്കും പൊതു അക്കാദമിക് കലണ്ടർ ഉറപ്പാക്കണം. ഗസ്‌റ്റ്‌ ലക്‌ചർമാരെ ഒഴിവാക്കി സ്‌ഥിരനിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശയിൽ പറയുന്നു. കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നും ശുപാർശയുണ്ട്.

മുൻ വൈസ് ചാൻസലർ ശ്യാം പി മേനോന്റെ അധ്യക്ഷതയിലുള്ള പരിഷ്‌കരണ കമ്മീഷന്റെ ശുപാർശകളാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതിൻമേൽ വിശദമായ ചർച്ച രണ്ടുദിവസമായി ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങൾ നടപ്പാക്കണമെന്ന് തീരുമാനിക്കുക.

Most Read: മന്ത്രിസഭാ വികസനം; മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE