കോളേജിനുള്ളിൽ അപകട ഡ്രൈവിങ്; വിദ്യാർഥിനിക്ക് പരിക്ക്

By News Desk, Malabar News
Accident driving within college; Student injured
Ajwa Travels

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷത്തിനിടെ കോളേജിനുള്ളിൽ വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. വർക്കല എസ്‌എൻ കോളേജിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പടെ മറ്റ്‌ നാല് വാഹനങ്ങളും കാർ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ഇതിന് മുൻപ് തന്നെ പല ആഡംബര വാഹനങ്ങളുമായി എത്തിയ വിദ്യാർഥികൾ കോളേജിനുള്ളിൽ അമിത വേഗത്തിൽ ഓടിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. അപകടത്തിന് കാരണമായ കാർ കോളേജിന് മുന്നിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ശേഷം നിയന്ത്രണം വിട്ടാണ് മറ്റ് വാഹനങ്ങളിൽ ഇടിച്ചതെന്നാണ് വിവരം. ആദ്യം അതേ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയെ തട്ടിയ ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയും നാല് ബൈക്കുകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥിനിയെ വർക്കല മിഷൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.

Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE