നിറം മാറുന്ന തൊപ്പി…! ഇതെന്ത് മാജിക്കെന്ന് സോഷ്യൽ മീഡിയ

By Desk Reporter, Malabar News
Color-changing-hat
Ajwa Travels

സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി നിറം മാറുന്ന തൊപ്പി. ടിക് ടോക് താരം ഒട്ടേലിയ കാർമെൻ ആണ് ഈ നിറം മാറുന്ന തൊപ്പിയുടെ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. മെറൂൺ നിറത്തിലുള്ള തൊപ്പി നിമിഷങ്ങൾക്കുള്ളിൽ തന്നെ തവിട്ട് നിറത്തിലേക്കും പച്ച നിറത്തിലേക്കും മാറുന്നത് വീഡിയോയിൽ കാണാം.

താൻ പച്ച തൊപ്പി എന്ന് കരുതിയാണ് വാങ്ങിയതെന്നും വീട്ടിലെത്തിയപ്പോൾ അത് ചുവപ്പ് കലർന്ന തവിട്ട് നിറമാണെന്ന് മനസിലാക്കിയെന്നും കാർമെൻ പറഞ്ഞു. വീട്ടിലെ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ തൊപ്പിയുടെ നിറം മാറുന്നതായി കാർമെൻ പറയുന്നു.

വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. ചിലർ ഇത് ഭ്രാന്ത് ആണെന്നു കമന്റ് ചെയ്‌തപ്പോൾ മറ്റു ചിലർ ഇത് ഒരേ സമയം ആനന്ദം തരുന്നതും നമ്മെ ആശയക്കുഴപ്പത്തിൽ ആക്കുന്നതും ആണെന്ന് കമന്റ് ചെയ്‌തു.

എന്നാൽ, ഇത് ഭ്രാന്തോ മാജിക്കോ അല്ലെന്നും മെറ്റാമെറിസം കാരണമാണ് പ്രത്യക്ഷമായ നിറവ്യത്യാസം ഉണ്ടായതെന്നും കാർമെൻ പറഞ്ഞു. വ്യത്യസ്‌ത പ്രകാശത്തിൽ ഒരു വസ്‌തുവിന്റെ നിറം എങ്ങനെ മാറുന്നുവെന്ന് വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് മെറ്റാമെറിസം. ഓരോ പ്രകാശ സ്രോതസിനും അതിന്റേതായ ‘നിറം’ ഉള്ളതിനാലാണ് ഇത് സംഭവിക്കുന്നത്.

കടയിലെ പ്രകാശത്തിന്റെ സ്വാധീനത്താൽ തൊപ്പി പച്ച നിറത്തിൽ കാണപ്പെട്ടു. എന്നാൽ കാർമെന്റെ വീട്ടിലെ പ്രകാശം അതിനെ മെറൂൺ നിറത്തിൽ ആക്കി.

Most Read:  ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE