തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ

By News Desk, Malabar News
G Sudhakaran says he will not attend the party congress
Ajwa Travels

ആലപ്പുഴ: അമ്പലപുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ ജില്ലാ സെക്രട്ടറി ആർ നാസറിൽ നിന്ന് തെളിവെടുത്തു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദും തെളിവ് നൽകി. കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തിയായി. എളമരം കരീമും കെജെ തോമസുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. ജി സുധാകരൻ അടക്കമുള്ളവർക്ക് എതിരായ ആരോപണങ്ങളിലാണ് കമ്മീഷൻ തെളിവ് ശേഖരിച്ചത്.

ജി സുധാകരൻ മൽസരിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പാർട്ടി സ്‌ഥാനാർഥി എച്ച് സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരൻ അടക്കമുള്ളവർക്ക് വീഴ്‌ച സംഭവിച്ചതായാണ് ആക്ഷേപം ഉയർന്നത്. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ജി സുധാകരനെതിരെ ആരോപണം ഉയർന്നിരുന്നു.

അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും എഎം ആരിഫ് എംപിയുമടക്കം ഉള്ളവർ ജില്ലാ കമ്മിറ്റിയിൽ സുധാകരനെതിരെ വിമർശനം ഉന്നയിച്ചു. വിമർശനങ്ങൾ ഉയർന്ന ജില്ലാ നേതൃയോഗങ്ങളിലും തിരഞ്ഞെടുപ്പ് അവലോകന രേഖ അംഗീകരിച്ച സംസ്‌ഥാന കമ്മിറ്റിയിലും ജി സുധാകരൻ പങ്കെടുത്തിരുന്നില്ല. അമ്പലപ്പുഴയിൽ സീറ്റ് ലഭിക്കാത്തതിന്റെ എതിർപ്പ് പ്രചാരണത്തിനിടെ പ്രകടിപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.

Also Read: മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE