നിയമന വിവാദം; യുവമോർച്ച മാർച്ചിൽ സംഘർഷം

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിഎസ്‌സി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.

മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ പോലീസിന് നേരെ പ്രവർത്തകരിൽ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവർത്തകർ എറിഞ്ഞു. ഉന്തിനും തള്ളിനുമിടെ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. ചിലരെ പോലീസ് വളഞ്ഞിട്ടടിച്ചു. ജലപീരങ്കിയും പ്രയോഗിച്ചു. യുവമോർച്ച സംസ്‌ഥാന സെക്രട്ടറി വിഷ്‌ണുവടക്കം 4 പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും ആക്രമാസക്‌തമായിരുന്നു.

Read also: നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE