കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

By News Desk, Malabar News
kamal-haasan_2020-Sep-27
Ajwa Travels

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ.എസ് അളഗിരി പ്രതികരിച്ചു.

വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മല്‍സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു. കമല്‍- രജനീകാന്തുമായി പുതിയ സഖ്യ നീക്കങ്ങള്‍ക്ക് ശ്രമിക്കുന്നതിന് ഇടയിലാണ് കോണ്‍ഗ്രസ് ക്ഷണം. നേരത്തെ നടി ഖുശ്ബു പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കമല്‍ഹാസനെ സഖ്യത്തിന് ക്ഷണിച്ചതെന്നതും ശ്രദ്ധേയമാണ്.

Read Also: ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE