അമേഠിയിൽ കോൺഗ്രസിന്റെ പദയാത്ര; രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കും

By Desk Reporter, Malabar News
Congress march in Amethi; Rahul Gandhi and Priyanka will be present
Ajwa Travels

ലഖ്‌നൗ: രാഹുൽ ഗാന്ധി എംപിയുടെ മുൻ ലോക്‌സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ ഇന്ന് കോൺഗ്രസിന്റെ പ്രതിഷേധ പദയാത്ര നടക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര നടത്തുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പദയാത്രയിൽ പങ്കെടുക്കും.

ആറു കിലോമീറ്റർ പദയാത്രയിൽ കോൺഗ്രസിന്റെ മറ്റ് നേതാക്കളും പങ്കെടുക്കും. ദേശീയ നേതാക്കൾ പങ്കെടുത്ത് രാജസ്‌ഥാനിൽ നടത്തിയ മെഗാ റാലി കഴിഞ്ഞ് ഒരാഴ്‌ചക്ക് ശേഷമാണ് യുപിയിലെ പദയാത്ര. അടുത്ത വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കോൺഗ്രസ് ശക്‌തമായ തന്ത്രങ്ങൾ മെനയുകയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌മൃതി ഇറാനിയോട് 50,000ത്തിലധികം വോട്ടുകൾക്ക് തോറ്റതിന് ശേഷം രാഹുൽ ഇത് രണ്ടാം തവണയാണ് അമേഠി സന്ദർശിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത ശക്‌തി കേന്ദ്രമായ അമേഠിയിലെ രാഹുലിന്റെ പരാജയം കോൺഗ്രസിന് കനത്ത തിരിച്ചടി ആയിരുന്നു.

Most Read:  ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE