കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ; കെസി വേണുഗോപാൽ

By Staff Reporter, Malabar News
KC-Venugopal-pegasus
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെസി വേണുഗോപാല്‍ എംപി. പാർട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തിൽ കോണ്‍ഗ്രസ് പൂർവാധികം ശക്‌തിയോടെ മടങ്ങിവരും. കെ സുധാകരനും വിഡി സതീശനും പാർട്ടിയെ നയിക്കുന്നത് മുതിർന്ന നേതാക്കളുടെ അനുഗ്രഹത്തോടെയാണ്. തീയില്‍ കുരുത്ത പ്രസ്‌ഥാനമാണ് കോണ്‍ഗ്രസെന്നും അത് വെയിലേറ്റാല്‍ വാടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് വേണുഗോപാല്‍ പ്രതികരിച്ചത്. സാമ്പത്തിക നയങ്ങളെ തകർത്തെറിയുന്ന പ്രക്രിയയാണ് മോദി സർക്കാർ ചെയ്യുന്നത്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും. ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രിയെയും വേണുഗോപാൽ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ധന വില കൂടുമ്പോൾ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Read Also: കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE