കോൺഗ്രസ് പ്രവർത്തക സമിതി; സാധ്യതാ പട്ടികയിൽ ശശി തരൂരും

കോൺഗ്രസ് പ്‌ളീനറി സമ്മേളനം നാളെ നടക്കാനിരിക്കെയാണ് പ്രവർത്തക സമിതി സാധ്യതാ പട്ടിക പുറത്തുവന്നിരിക്കുന്നത്. തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാനഘട്ടത്തിൽ തെളിയുന്നത് എന്നാണ് സൂചന.

By Trainee Reporter, Malabar News
shashi-tharoor
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേരും ഇടംപിടിച്ചത്. കോൺഗ്രസ് പ്‌ളീനറി സമ്മേളനം നാളെ നടക്കാനിരിക്കെയാണ് പ്രവർത്തക സമിതി സാധ്യതാ പട്ടിക പുറത്തുവന്നിരിക്കുന്നത്. തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാനഘട്ടത്തിൽ തെളിയുന്നത് എന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ സഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ നാളെ തുടങ്ങുന്ന സമ്മേളനങ്ങളിൽ അവതരിപ്പിക്കും. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്‌റ്റിയറിങ് കമ്മിറ്റിയിൽ യോഗത്തിലുണ്ടാവും.

ഛത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് പ്‌ളീനറി സമ്മേളനം നടക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ 85ആം മത് പ്‌ളീനറി സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. സമ്മേളനം കണക്കിലെടുത്ത് റായ്‌പൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

പതിനായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.

Most Read: ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE