വേണമെങ്കില്‍ ഡിസിസി പ്രഡിഡണ്ടും ആവാം; തൃശൂരില്‍ വിമത സ്‌ഥാനാര്‍ഥിക്ക്  കോണ്‍ഗ്രസിന്റെ  ഓഫര്‍

By Syndicated , Malabar News
thrissur-mayor mk varghese_Malabar news
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്
Ajwa Travels

തൃശൂര്‍: കോര്‍പ്പറേഷന്‍ ആര്‍ക്ക് ഭരിക്കാന്‍ സാധിക്കും എന്നതില്‍  വീണ്ടും ആശങ്ക. വിമതന്‍ എംകെ വര്‍ഗീസിനെ സ്വാധീനിക്കാനുള്ള ശ്രമം യുഡിഎഫും ശക്‌തമാക്കിയതിന് പിന്നാലെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നത്.

നേരത്തെ തന്റെ പിന്തുണ എല്‍ഡിഎഫിന് ആയിരിക്കുമെന്നും  കേവലം ഒരു സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് തന്നെ ചതിച്ചുവെന്നും  എംകെ വര്‍ഗീസ് പറഞ്ഞിരുന്നു. താന്‍ ഇടത്തേക്ക് ആണെന്ന വര്‍ഗീസിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന് ഏകദേശം ഉറപ്പിച്ചത്.

എന്നാൽ അഞ്ചു വര്‍ഷത്തേക്ക് മേയര്‍ സ്‌ഥാനം, കെപിസിസി, ഡിസിസി ഭാരവാഹിത്വം, ആവശ്യമെങ്കില്‍ ഡിസിസി പ്രസിഡണ്ട് സ്‌ഥാനം പോലും നല്‍കാന്‍  തയ്യാറാണെന്നാണ് യുഡിഫിന്റെ  നിലപാട്. എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് വര്‍ഗീസിന് താല്‍പര്യമെന്നാണ് വിവരം.

Read also: നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE