വധഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും

By Staff Reporter, Malabar News
Murder conspiracy case: investigation in the right direction; Crime Branch SP

കൊച്ചി: ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിചേർക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദ്ദേശിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഐപിസി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാകും പ്രതിചേർക്കുക.

കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക്‌ കമ്പ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫിസിലാണെന്നും സായ്‌ ശങ്കർ ആരോപിച്ചിരുന്നു. ഫോൺ വിവരങ്ങൾ നശിപ്പിച്ചത്‌ കൊച്ചിയിലെ ആഡംബര ഹോട്ടലിലും രാമൻപിള്ളയുടെ ഓഫിസിൽ വച്ചാണെന്നും ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.

12 നമ്പറുകളിൽനിന്നുള്ള വാട്‍സ്ആപ്പ് ചാറ്റുകളും ശബ്‌ദസന്ദേശങ്ങളുമാണ്‌ നീക്കിയത്‌. നടിയെ ആക്രമിച്ച കേസിലെ അന്വേഷക സംഘത്തെ വകവരുത്താൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

Read Also: വിജയ് ബാബു കേസ്; പോലീസ് നീക്കത്തിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE