കോതി മാലിന്യ പ്ളാന്റ് നിർമാണം; ഇന്ന് കോർപറേഷൻ വളഞ്ഞു പ്രതിഷേധം

By Trainee Reporter, Malabar News
kozhikode corporation
Ajwa Travels

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ കോതിയിൽ ശുചിമുറി മാലിന്യ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിവരുന്ന സമരം ശക്‌തമാകുന്നു. കോതിയിലെയും ആവിക്കൽതോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് കോർപറേഷൻ ഓഫിസ് വളഞ്ഞു പ്രതിഷേധിക്കും. എംകെ രാഘവൻ എംപി പ്രതിഷേധം ഉൽഘാടനം ചെയ്യും. എംകെ മുനീർ എംഎൽഎയും പങ്കെടുക്കും.

സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസമായി പ്ളാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ജനവാസ മേഖലക്ക് നടുവിൽ പ്ളാന്റ് പണിയാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

Most Read: വിഴിഞ്ഞം സമരം; അദാനിയുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE