തലപ്പാടി-ചെങ്കള ദേശീയപാത നിർമാണം ഒക്‌ടോബർ 4ന് തുടങ്ങും

By Staff Reporter, Malabar News
Kasaragod_thalappady-to chenkala
Ajwa Travels

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർഗോഡ്, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌ നിർമാണം തുടങ്ങുക. സർവീസ്‌ റോഡുകളാണ്‌ ആദ്യം നിർമിക്കുന്നത്‌.

ഗതാഗതം ക്രമീകരണത്തിന്‌ സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിർമാണം തുടങ്ങുക. റോഡിന്റെ അതിർത്തികൾ കൃത്യമായി മാർക്ക്‌ ചെയ്യുകയാണ്‌ ഇപ്പോൾ. ഇത്‌ മഞ്ചേശ്വരം വരെ എത്തി. മരം മുറിക്കൽ ഉപ്പള വരെയായി. കെട്ടിടങ്ങൾ പൊളിച്ച്‌ നീക്കുന്നുണ്ട്‌. ഊരാളുങ്കൽ സൊസൈറ്റിയാണ്‌ പ്രവൃത്തി നടത്തുന്നത്‌. 39 കിലോമീറ്റർ ദൂരമാണ്‌ തലപ്പാടി മുതൽ ചെങ്കള വരെയുള്ളത്‌.

കറന്തക്കാട്‌ മുതൽ കാസർഗോഡ് പുതിയ ബസ്‌ സ്‌റ്റാൻഡ്‌ കഴിഞ്ഞ്‌ മിലൻ ഗ്രൗണ്ട്‌ വരെ നീളുന്ന 1.06 കിലോ മീറ്റർ നീളമുള്ള മേൽപ്പാലം, കുമ്പള, മൊഗ്രാൽ, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ, മറ്റ് നാല്‌ ചെറുപാലങ്ങൾ എന്നിവയുടെ മണ്ണ്‌ പരിശോധന പൂർത്തിയായി. ചെറുപാലങ്ങളിൽ നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്.

Read Also: എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; വയസ്‌ ഇളവ് നൽകി സർക്കാർ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE