വിവാദ ഭൂപടം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി

By Syndicated , Malabar News
Ajwa Travels

പാറ്റ്‌ന: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാറ്റ്‌ന കോടതിയിൽ ഹരജി. സമൂഹ്യ പ്രവർത്തകനായ സഞ്‌ജയ് രുംഗ്തയാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചത്.

ജമ്മു കശ്‌മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ചാണ് ട്വിറ്റർ ഭൂപടം പ്രസിദ്ധീകരിച്ചത്. ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽ പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമാക്കിയും ട്വിറ്റർ ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഭൂപടം നീക്കം ചെയ്യുകയായിരുന്നു.

Read also: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ നാല് മാസം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE