പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ

By Trainee Reporter, Malabar News
vaccination
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ വാക്‌സിനായ കോർബെവാക്‌സ് സെപ്റ്റംബർ മാസത്തോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. ഹൈദരാബാദ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന കമ്പനിയാണ് കോർബെവാക്‌സ് നിർമിക്കുന്നത്.

വാക്‌സിന്റെ ആദ്യ ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ ശാസ്‌ത്രീയ വിവരങ്ങൾ പ്രതീക്ഷ പകരുന്നതാണെന്ന് വികെ പോൾ പറഞ്ഞു. ആർഡിബി പ്രോട്ടീൻ സബ് യുണിറ്റ് വാക്‌സിനായ കോർബെവാക്‌സ് ഇപ്പോൾ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണത്തിലാണ്. 30 കോടി ഡോസ് കോർബെവാക്‌സ് വാങ്ങാനുള്ള ഓർഡറും ഗവൺമെന്റ് നൽകിയിട്ടുണ്ടെന്ന് വികെ പോൾ അറിയിച്ചു.

നേരത്തെ 25 കോടി ഡോസ് കോവിഷീൽഡും 19 കോടി ഡോസ് കോവാക്‌സിനും വാങ്ങാൻ സർക്കാർ നേരത്തെ ഓർഡർ നൽകിയിരുന്നു. ഡിസംബർ മാസത്തോട് കൂടി ഈ ഡോസുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്‌സിൻ തുകയുടെ 30 ശതമാനം അഡ്വാൻസായി സെറം ഇൻസ്‌റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും നൽകിയിട്ടുണ്ട്. ബയോളജിക്കൽ ഇ ലിമിറ്റഡ് കമ്പനിക്ക് 1,500 കോടി രൂപ അഡ്വാൻസ്‌ നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read also: കോവിഡ്; രാജസ്‌ഥാനിൽ കലാകാരൻമാർക്ക് ഒറ്റത്തവണ സഹായമായി 5000 രൂപ അനുവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE